Skip to main content

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai
CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു

  സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും......
ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.
 ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥

 അർജുൻ ട്രാൻസ്ഫറായി ചാർജ് എടുക്കുന്നത്. താൻ ഏറ്റെടുക്കുന്നത് ആദ്യ കേസിൽ തന്നെ വലിയൊരു അപകടം പതിയിരിക്കുന്ന തായി അർജുൻ മനസ്സിലാക്കുന്നു മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിയുന്നത് അർജുൻ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.സാത്താൻ സ്ലീവേസ് എന്ന ഡാർക്ക് വെബ്ബിലെ വെബ്സൈറ്റിലൂടെ കൊടും കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഒരു ഗ്യാങ്. ഈ ഗ്യാങ്ങിന്റെ നേതാവിനെ കണ്ടെത്തുന്നതാണ് പിന്നീട് പോരാട്ടം നേർക്കുനേർ ആകുന്നേതു കരുത്തുറ്റ തിരക്കഥയും വേഗതയേറിയ അവതരണ ശൈലിയിലൂടെയും ചിത്രത്തിന്റെ ആദ്യ പകുതി നന്നായിരുന്നു....മാസ് മസാല രംഗങ്ങൾക്കും അമാനുഷിക ആക്ഷൻ സീക്വൻസുകൾക്കും പ്രാധാന്യം കൊടുക്കാതെ റിയലിസ്റ്റിക് ആയിട്ട് തന്നെയാണ് ചിത്രീകരണം വിനോദിന്റെ പ്രത്യേകിച്ചും റേസിംഗ് സീനുകളിൽ ക്യാമറ ആക്ഷൻ കൊറിയോഗ്രാഫി എടുത്തു പറയേണ്ട ഒന്നാണ്. പ്രീ ഇന്റർവെൽ ബ്ലോക്കിന് മുമ്പുള്ള അരമണിക്കൂർ മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെ പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. സിനിമയുടെ ട്രെയിലറിൽ കാണിക്കുന്ന ബസ് ചെയ്സിംഗ് തന്നെ അതിഗംഭീരം ആണ് അങ്ങേയറ്റം സാഹസിക വഹിച്ച ഈ രംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും കയ്യടി അർഹിക്കുന്നു.VFXന്റെ സാധ്യതകൾ പരമാവധി കുറച്ച് ലൈവ് ആക്ഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയാണ്മേക്കിങ് 👌🏽💯

 പതിവുപോലെ അജിത് തന്നെയാണ് പ്രധാന ആകർഷണങ്ങൾ തന്റെ ജീവിതവുമായി ബന്ധപ്പെട്ട് ഇഷ്ടവിനോദം വാലിമൈയിലെ അദ്ദേഹത്തിന്റെ കഥാപാത്രത്തിന് ഉണ്ട്. പല ബൈക്ക് സ്റ്റൻഡ് രംഗങ്ങളും ഡ്യൂപ്പ് ഇല്ലാതെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. വില്ലൻ ആയുള്ള കാർത്തികേയുടെ പെർഫോമൻസ് എടുത്തുപറയേണ്ടതാണ്.
 മലയാളിയായ വിനീഷ് പ്രഭാകർ, ധ്രുവൻ എന്നിവർ ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായിരുന്നു ചിത്രത്തിൽ എത്തുന്നുണ്ട്. പേളി മാണി, ഹുമ ഖുറേഷി, സുമിത്ര,രാജ അയ്യപ്പാ,ചൈത്ര റെഡ്ഡി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. നീരവ് ഷായുടെ ഛായാഗ്രഹണം ചിത്രത്തിന്റെ കരുത്ത് പകരുന്നുണ്ട്. പ്രത്യേകിച്ചും ചെയ്സിംഗ് തെങ്ങുകളിൽ ക്യാമറ ചലനങ്ങൾ ഹോളിവുഡ് ലെവലിൽ കാണുന്ന പ്രേക്ഷകന് അനുഭവപ്പെടുന്നുണ്ട്. യുവൻ ശങ്കർ രാജയുടെ സംഗീതവും സിനിമയോട് നീതിപുലർത്തി....,


 രണ്ടരവർഷത്തെ കാത്തിരിപ്പിനുശേഷം എത്തുന്ന "വലിമൈ"
 പ്രേക്ഷകരോട് 100% നീതിപുലർത്തുന്ന ചിത്രമാണ്.ആദ്യപകുതിയിലെ ഗംഭീര ആക്ഷനും രണ്ടാംപകുതിയിലെ ഫാമിലി സെന്റിമെൻസ് ചേരുമ്പോൾ പ്രേക്ഷകനെ ചിത്രം ആകർഷിക്കപ്പെടുന്നു. 😍😍💯🔥

 അജിത്ത് ആരാധകർക്ക് അല്ലാത്തവർക്കും ആഘോഷിക്കാനും ആവേശം കൊള്ളാനും ഉള്ള നിരവധി രംഗങ്ങൾ ഉള്ള ഈ ചിത്രം എല്ലാവരും തീയേറ്ററിൽ തന്നെ കാണേണ്ടതാണ്💯
ഈ റിവ്യൂ ഞാൻ പറയുന്നത് തല ആരാധകർക്ക് വേണ്ടി മാത്രമല്ല 'വലിമൈ'
എന്നാ ഈ അജിത് ചിത്രം നല്ലൊരു എന്റർടൈൻമെന്റ് തന്നെ ഈയടുത്തകാലത്ത് അജിത്ത് ചെയ്ത എല്ലാ സിനിമയിൽ അഞ്ചു വർഷങ്ങൾക്കിപ്പുറം മികച്ച എന്ന് എന്റെ അഭിപ്രായം എന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുവോ എന്നില്ല എന്തായാലും നിങ്ങളുടെ കമന്റ് ബോക്സിൽ ഷെയർ ചെയ്യുക

                                                                    Aneeshkumar
Master._ak
Rate 4.4/5

അടുത്തത് ; അജഗജാന്തരം 🐘🐘🐘
                                                        
                                                      


Comments

Unknown said…
Good Review...
I am planning for a theatre visit
MASTER__(AK) said…
Good Decided 🔥👏🏻💯

Popular posts from this blog

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m ഈ ഭീമന്‍മാര്‍ ഏറ്റമുട്ടുന്നു; വിജയം ആര്‍ക്കൊപ്പം? തുല്യ ശക്തികൾ ആയ രണ്ട് കഥാപാത്രങ്ങൾ ഇരുവരും.പ്രേക്ഷകർക്ക് പുതുമുഖങ്ങൾ അല്ല.അവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും അതിനുള്ള ഉത്തമ ഉത്തരമാണ് ഗോഡ്സില്ല & കിംഗ് കോങ്ങ് എന്ന ചിത്രം ഗോഡ്സില്ല കിങ് ഓഫ് മോൺസ്റ്റർസ് (2019) കോങ്ങ്; സ്കൾ ഐലൻഡ് എന്നീ രണ്ടു ചിത്രങ്ങളുടെ സിക്വൽ ആണ് ഹോട്ടല് വേർസസ് കിംഗ് കോങ്ങ് തലമുറകളായി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്സില്ല ഫ്രാഞ്ചൈസിയിൽ മുപ്പത്തിയാറാമത്തെ ചിത്രവും. അലക്സാണ്ടർ സ്കാർഗാർഡ്. മില്ലി ബോബി ബ്രൗൺ,ബ്രയാൻ ടൈഗർ ഹെൻട്രി, ഷോൺഓഗുറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്......  കിംഗ് ഖിഡോരിയെ ഗോഡ്സില്ല തോൽപ്പിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കിംഗ് കോങ്ങ് ഇനി ആകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിർമ്മിതമായ സ്കൾ ലാൻഡിൽ ഡോക്ടർ ഇലോൻ ആൻഡ്രൂസ് നേതൃത്വത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.  ഗോഡ്സില്ലയിൽയിൽ നിന്നും കിംഗ് കൊങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇലെൻ ആൻഡ്രൂസ് സ്കൾ ലാൻഡ് ഒരുക്കിയിരിക്...

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല. കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയ...