Ajagajantharam
CBFC: U/A2021 ‧ Action/Thriller ‧ 2h 2m
പൂരപ്പറമ്പിൽ ആനയെ കൂട്ടി പെപ്പെയുടെ വെടിക്കെട്ട്; കൊലകൊല്ലി ഐറ്റം! റിവ്യു....
ഒരു ഗ്രാമ പശ്ചാത്തലത്തിൽ തുടങ്ങി കൊട്ടിക്കയറി സിരകളിൽ തീ പടർത്തി.ഉച്ചസ്ഥായിയിൽ എത്തുന്ന ഒരു പൂരം മേളം തന്നെയാണ് അജഗജന്തരം...
ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നീ കുട്ടിക്കൊമ്പൻമാരെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമമേളം പ്രേക്ഷകർക്ക് ആനയുമമ്പാരിയും വെടിക്കെട്ടും ഒക്കെയുള്ള ഒരു ചെറു പൂരമായി തന്നെ കണ്ടിരിക്കാം.
ഈ നാടും അവിടുത്തെ ഉത്സവം ആണ് കഥാപശ്ചാത്തലം അവിടേക്ക് ആദ്യമായി ഉത്സവത്തിന് ചെറിയ കശപിശ യിലാണ് തുടക്കം.കശപിശ അടിപിടി ആകുന്നതും അടിപിടി മൂത്ത കൂട്ടത്തല്ല്. ആകുന്നതും അതിന് അവസാനമായി ഉള്ള കലാശക്കൊട്ട് ആണ് 'അജഗജന്തരം'.
ഒന്നു പറഞ്ഞ് രണ്ടാമത് തല്ലാണ് ലാലിയുടെ( ആന്റണി വർഗീസ്) രീതി അതിപ്പോ കല്യാണ പാർട്ടി ആയാലും പൂരം ആയാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം ലാലുവിനെ കൂട്ടുകാരനാണ് പാപ്പാൻ അബി (കിച്ചുടെല്ലസ് ) അബിയും ആനയും പോയ ഉത്സവത്തിന് ലാലിയും എത്തുന്നതോടെ 'തല്ലുപൂര'ത്തിന് കൊടിയേറുകയായി...
പൂരത്തിന്റെ ആദ്യദിനംതന്നെ നാട്ടുകാരനും ചെറിയ ചട്ടമ്പിയുമായ പിണ്ടി( സുധി കോപ്പ്)യുമായി ലാലി കോർക്കുന്നു.നാട്ടിലെ ഏറ്റവും വലിയ അലമ്പ് ടീമായ കണ്ണന്റെ ഗ്യാങ്ങിൽ പെട്ടവനാണ് പിണ്ടി.തന്നെ തല്ലിയ ലാലി യെ തിരിച്ചു തല്ലണം എന്ന വാശിയിലാണ് പിണ്ടി. അന്നുരാത്രി കണ്ണന്റെ ഗ്യാങ് ലാലി യെ അബിയുമായി ഉടക്കുന്നു. ആ പോരു മുറുകി അതൊരു കൂട്ടതല്ല് ആകുന്നു.
നാട്ടുകാരായ കണ്ണനും സംഘവും ഒരുക്കുന്ന കെണിയിൽ നിന്ന് വരത്തൻ മാരായ ലാലിക്കും അബിക്കും രക്ഷപ്പെടാൻ കഴിയുമോ? ഗുണ്ടും വടിവാൾ ഇടികെട്ടുമായിമേക്കയായി തല്ലാൻ വരുന്ന 19 പേരിൽ നിന്നും ഇവർക്ക് ആനയെക്കൊണ്ട് എങ്ങനെ രക്ഷപ്പെടാൻ കഴിയും? അതിജീവനമാണ് മാർഗ്ഗം, അതിന് ലാലിക്കും അബിക്കും രക്ഷകനായി ആനയും എത്തുന്നതോടെ ഉദ്യോഗജനകമായ വരുന്ന കാഴ്ചകൾ.
ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത മേക്കിങ് ആണ് സിനിമയുടേത്. വളരെ ചെറിയൊരു കഥാതന്തുവിനെ ആയി ഉത്സവ രീതിയിൽ അവതരിപ്പിക്കുന്നതാണ് സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചു എന്നു പറയാം. 500, 600 ആളുകൾ വെച്ച് പൂരത്തിന്റെ പശ്ചാത്തലത്തിൽ ഇങ്ങനെയൊരു ആക്ഷൻ ചിത്രം ഒരുക്കുക എന്നത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് കഥ നടക്കുന്ന അമ്പലപ്പറമ്പ് മുതൽ ആന വരെ ഒറിജിനലിനെ വെല്ലുന്ന ഫ്രെയിമുകൾ പ്രേക്ഷകനിൽ എത്തിക്കുന്നു.......
സെറ്റ് വർക്കുകൾ ഏതെന്ന് കണ്ടുപിടിക്കുക പ്രയാസമാകും. മാത്രമല്ല ഗ്രാഫിക്സ് ഒട്ടും ഉപയോഗിക്കാതെ, യഥാർഥ ആനയ്ക്കൊപ്പം ഡമ്മി ആനയെയും ഉപയോഗിച്ചാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ആനയുമൊത്തുള്ള ഫൈറ്റ് രംഗങ്ങൾ ഇതിനൊരുദാഹരണം.
അവസാന 25 മിനിറ്റ് രംഗങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ പ്രേക്ഷകന് കാണാൻ കഴിയൂ. നെയ്ശ്ശേരി പാർത്ഥനായി എത്തുന്ന നടയ്ക്കൽ ഉണ്ണികൃഷ്ണൻ എന്ന ആനയാണ് അരങ്ങു തകര്‍ക്കുന്നത്. ആനയുടെ മസ്തകത്തിൽ ചവുട്ടി പുറകോട്ട് മറിഞ്ഞ് തല്ലാനൊരുങ്ങുന്ന പെപ്പെയുടെ ആക്‌ഷൻ രംഗങ്ങൾ ആരാധകരെ സൃഷ്ടിക്കുമെന്നുറപ്പ്. നാടൻ തല്ലിന്റെ ആവേശം സൃഷ്ടിക്കാൻ സുപ്രീം സുന്ദറിന്റെ സ്റ്റണ്ട് കൊറിയോഗ്രഫിക്കു കഴിയുന്നുണ്ട്.
നാട്ടുകാർ, ആനക്കാർ, ഉൽസവ കമ്മിറ്റി അംഗങ്ങൾ, ഇതിനിടയിൽ പെട്ടുപോകുന്ന നാടകട്രൂപ്പ് അങ്ങനെ ഒരുപാട് കഥാപാത്രതലങ്ങൾ സിനിമയിലുണ്ട്. എന്നാൽ പ്രധാന കഥാപാത്രങ്ങളുടെ ഡീറ്റെയ്‍ലിങ്ങിലേക്ക് സംവിധായകൻ കടക്കുന്നില്ല. കിച്ചു ടെല്ലസിന്റെ കഥയ്ക്ക് കിച്ചുവും വിനീത് വിശ്വവും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
അതിഗംഭീര മേക്കിങ്, അതിസാഹസികമായ ആക്‌ഷൻ രംഗങ്ങൾ, ത്രില്ലടിപ്പിക്കുന്ന പശ്ചാത്തല സംഗീതം, ഓളമുണ്ടാക്കുന്ന നാടൻ പാട്ടുകൾ ഇവയൊക്കെയാണ് അജഗജാന്തരത്തിനു വീര്യം വർധിപ്പിക്കുന്നത്. ഇതെല്ലാം കൂടി ഉണ്ടാക്കുന്ന ഒരു ഉത്സവ അന്തരീക്ഷമാണ് ഈ ചിത്രം.
ജസ്റ്റിൻ വർഗീസിന്റെ പശ്ചാത്തലസംഗീതവും ജിന്റോ ജോർജിന്റെ ക്യാമറയും ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും ചടുലമായ കഥ പറച്ചിലിനെ വളരെയേറെ സഹായിച്ചിട്ടുണ്ട്. ഉത്സവത്തിന്‍റെ നിറപ്പകിട്ടും നാടൻ തല്ലിന്റെ വന്യതയും ഛായാഗ്രഹകന്‍ പ്രേക്ഷകരിലേക്കു പകരുന്നു. രാത്രിദൃശ്യങ്ങളുടെ മിഴിവ് എടുത്തുപറയണം.
ലാലിയായി എത്തുന്ന ആന്റണി വർഗീസ്ന്റെ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ് പ്രത്യേകിച്ചും ആക്ഷൻ രംഗങ്ങളിൽ പ്രത്യേകിച്ച് ശരീരഭാഷയും ചടുലതയും മാസ് പരിവേഷം ജനിപ്പിക്കുന്നുണ്ട്. കണ്ണൻ എന്ന നെഗറ്റീവ് കീഴിലുള്ള കഥാപാത്രവുമായി അർജുൻ അശോകൻ തകർത്ത് അഭിനയിച്ചിട്ടുണ്ട്. ഏതുതരം കഥാപാത്രങ്ങളെയും അനായാസമായ കൈകാര്യം ചെയ്യുന്നു അർജുൻ മിടുക് ഈ ചിത്രത്തിലും പ്രകടനമാണ്........
ഉത്സവപറമ്പും പൂരവും വെടിക്കെട്ടും ഒക്കെയായി രണ്ടുമണിക്കൂർ കാണുന്ന പ്രേക്ഷകന് അതിനുള്ളിലായി എന്ന അവസ്ഥയിലാണ് തീയറ്ററിൽ അനുഭവിക്കാൻ കഴിയുക തന്നെ വേണം നിർഭാഗ്യവശാൽ ഞാൻ കണ്ടത് സോണി ലൈവിൽ ആണ് OTT പ്ലാറ്റ്ഫോമിൽ
നിങ്ങളെല്ലാവരും ഫോണിൽ കണ്ടാലും ശരി ഈ മൂവിയുടെ ആരാധകൻ ആയി പോകും കാണുന്ന ഓരോ പ്രേഷകനും
പിന്നെ ഒരു കാര്യം ഞാൻ വിട്ടുപോയത് ഇതിലെ മ്യൂസിക് BGM നെ കുറിച്ച് പറയാൻ ഇടക്ക് വരുന്നത് പിന്നെ ക്ലൈമാക്സിൽ ഉള്ള പാട്ടും തീയറ്ററിൽ ആയാലും അത് ഫോണിൽ ആയാലും ഇളക്കിമറിക്കും കാണുന്നവനെ തുള്ളാത ഇരിക്കുന്നവൻ പോലും തുള്ളിപോകും
CREDIT ടിനു പാപ്പച്ചൻ
അജഗജന്തരം കൂടുതൽ ഇഷ്ട്ടം ആയി.......
Aneeshkumar
Master._ak
Rate 4.7/5
Comments