Skip to main content

Posts

Showing posts with the label Aneeshak.blogsspot.com

കാപ്പ കടുവയല്ല ‘പുലിയാണ്’: റിവ്യൂ

ചടുലതയാർന്ന ദൃശ്യങ്ങളിൽ വീണ്ടും തറപ്പിച്ച് സ്വന്തം പേരെഴുതി ഒപ്പിടുകയാണ് ഷാജി കൈലാസ് എന്ന് സംവിധായകൻ. ‘കടുവ’യുമായി ഈ വർഷത്തെ ടോപ്പ് കലക്‌ഷൻ ചാർട്ടിൽ ഇടംപിടിച്ച ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വർഷമവസാനിക്കുമ്പോൾ കാപ്പയുമായെത്തി വീണ്ടും കാണികളെ ഞെട്ടിക്കുകയാണ്. ഇമോഷൻസിനു പ്രാധാന്യം നൽകി ഒരുക്കിയ കാപ്പ പതിയെപ്പതിയെ കത്തിപ്പടരുന്ന തീ പോലെയാണ്. ഡബിൾ സ്ട്രോങ് കഥയാണ് കാപ്പയുടെ നട്ടെല്ല്. വൃത്തിയും വെടിപ്പുമുള്ള ആക്‌ഷൻ സിനിമയെന്ന് ഒറ്റവാക്കിൽ കാപ്പയെ വിശേഷിപ്പിക്കാം. മാസ് മസാല– ഗാങ്സ്റ്റർ മൂവിയെന്ന പേരിൽ മലയാളത്തിൽ സമീപകാലത്ത് കാണുന്ന തട്ടിക്കൂട്ട് ഫോർമുലകളൊന്നും കൈകൊണ്ട് തൊടാതെയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയിരിക്കുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്, മാസ് ഗിമ്മിക്കുകളല്ല. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കാപ്പയിൽ മോശമല്ലാത്ത ആദ്യപകുതിയും ഇടിവെട്ട് രണ്ടാംപകുതിയുമാണ് കാണികളെ കാത്തിരിക്കുന്നത്. കാണികൾ ഇതുവരെ പ്രതീക്ഷിക്കാത്ത രീതിയിൽ കഥാഗതിയെ തിരിച്ചുവിട്ട് അവസാന അരമണിക്കൂറിൽ പതിവ് സിനിമാകാഴ്ചകളെ മാറ്റിയെഴുതുകയാണ് ഷാജി കൈലാസ്. ‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റ്’ അ

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല. കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയ