ഭൂതകാലം Horror Fantasy Duration 1:45:27 min
സൈക്കോളജിക്കൽ ത്രില്ലർ അല്ലെങ്കിൽ ഹൊറർ സിനിമ എന്നു പറയുമ്പോൾ തീർച്ചയായും അതിൽ ഒരു ആവർത്തിക്കപ്പെടുന്ന ഫോർമുല ഉണ്ടാവും.
അത്തരത്തിലൊരു സമവാക്യത്തിൽ തളച്ചിടാതെ കാഴ്ചയും അനുഭവവും സമ്മാനിക്കുന്ന സിനിമയാണ് രാഹുൽ സദാനന്ദൻ സംവിധാനം ചെയ്തു രേവതി ഷൈൻ നിഗം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി അവതരിപ്പിച്ച ഈ ഭൂതകാലം എന്ന സിനിമ ഈ കഥയെക്കാൾ കഥ പറയുന്ന രീതിയാണ് കയ്യടി നേടുന്നത്. സൈക്കോളജി ത്രില്ലർ ഗണത്തിൽ പെടുത്തണോ അതോ ഹലോ ഈ ഹൊറർ സിനിമയിൽ പരിഗണിക്കണോ എന്നത് പ്രേക്ഷകരുടെ കാഴ്ചയ്ക്ക് വിട്ടുകൊടുക്കുന്നു എന്നിടത്താണ് ഡയറക്ടർ ബ്രില്ല്യൻസ് കാണുന്നത്
രേവതി അവതരിപ്പിക്കുന്ന ആശ എന്ന സ്കൂൾ ടീച്ചർ ഭർത്താവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏറ്റെടുത്ത് ഈ സ്ത്രീ പ്രായമായ ഈ അമ്മയ്ക്കും മകനും ഇടയിൽ ഒരു നഗരത്തിലാണ് ഒരു വീട്ടിലാണ് ആശയുടെ ജീവിതം അമ്മയുടെ മരണത്തിനു ശേഷം ഡിപ്രഷൻ ആയ ആശയും അതിനും അതിനു പുറകെ വരുന്ന മകന്റെ ദുശ്ശീലങ്ങൾ ആയ ഓരോ കാരണത്താൽ അപമാനിക്കപ്പെടുന്ന ആശ എന്ന് സ്ത്രീ മകനെന്ന വിനുവിന്റെ ജീവിതത്തിലെ ഒറ്റപ്പെടലുകൾ ആ ആശയെ ദുഃഖത്തിൽ ആക്കി.
ആശയുടെയും വിനുവിന്റെ യും ജീവിതം കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകരുടെ പ്രസരിപ്പ് ആകാംഷ കൂട്ടുന്നു ഇതുവരെയുള്ള ഭാഗം അനാവശ്യമായ ഒരു ഡയലോഗുകളും ഇല്ലെന്നുതന്നെ കാണുന്ന പ്രേക്ഷകന് മനസ്സിലാവുന്നതാണ് ആദ്യപകുതിയിൽ തന്നെ പ്രേക്ഷകനെ ഭയങ്കര ജിജ്ഞാസ ആയിരിക്കും പടത്തിന്റെ അവസാന അരമണിക്കൂർ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഭൂതകാലത്തെ വേറിട്ട കാഴ്ച അനുഭവമാക്കി സിനിമയുടെ കഥാപാത്ര സൃഷ്ടിയും അതിന്റെ പശ്ചാത്തലമായി വരുന്ന ശബ്ദങ്ങളും ചെറുതല്ല......
ഏറ്റവും മികച്ച അഭിനേതാക്കളെ മിടുക്ക് കാട്ടിയത് സിനിമയിൽ കാണാൻ സാധിക്കുന്നതാണ് ഓരോ കഥാപാത്രത്തിനും അതിന്റെതായ് വളർച്ചയുണ്ട് നായികയായി എത്തിയ ആതിര പട്ടേൽ ആവശ്യപ്പെട്ട രീതിയിൽ പ്രകടനം കാഴ്ചവയ്ക്കുന്നുജയിംസ് ഏലിയ,സൈജു കുറുപ്പ്, മഞ്ജു കുറുപ്പ്, അഭിരാം രാധാകൃഷ്ണൻ എന്നിവരുടെ സ്വാഭാവിക അഭിനയവും അഭിനന്ദനമർഹിക്കുന്നു.
ഈ ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നേതു പ്രധാന പങ്കുവഹിച്ച മറ്റൊരു വിഭാഗം ചിത്രത്തിന് ശബ്ദമാണ്.
സംഗീത സംവിധായകൻ ഗോപി സുന്ദർ മികച്ച വർക്കുകളിൽ ഒന്നായി ഭൂതകാലത്തെ പരിഗണിക്കാം.
സിനിമയുടെ ഒരുഭാഗത്ത് സൈജുകുറുപ്പ് നോട് ആശയുടെ വീടിന്റെ ഉടമ പറയുന്ന ഒരു ഡയലോഗ് ഉണ്ട് " എടൊ അതൊരു വീടല്ലേ? കല്ലും മണ്ണും മരവും സിമന്റും കൊണ്ടുണ്ടാക്കി വീട്? "
കേൾക്കുമ്പോൾ അത് ശരിയെന്ന് തോന്നിക്കുമെങ്കിലും സത്യത്തിൽ വെറും കല്ലും മണ്ണും സിമന്റ് കൊണ്ട് ഉണ്ടാക്കിയത് മാത്രമാണോ നമ്മുടെ വീടുകൾ? ഒരു കെട്ടിടത്തെ വീട് ആക്കുന്നത് അതുമായി ബന്ധപ്പെട്ട നമ്മുടെ ഓർമ്മകളാണ്;
നമ്മുടെ ഭൂതകാലമാണ് അതാണ് നമ്മുടെ വർത്തമാനകാലത്തെ നിർണയിക്കുന്നത്.
ഈയൊരു ചിന്തയെ ഭൂതകാലം എന്ന സിനിമ പ്രേക്ഷകരിലേക്ക് അങ്ങനത്തെ രീതിയിൽ കൊണ്ടുപോകുന്നുണ്ട്.
ചുരുക്കത്തിൽ പറഞ്ഞാൽ ഭൂതകാലം എന്ന സിനിമ സോണിയ ലൈവിൽ റിലീസ് ചെയ്തിരിക്കുന്നത് നമ്മളെല്ലാവരും തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ്...........
പിന്നെ എന്റെ ഒരു വ്യക്തിപരമായ അഭിപ്രായം എന്നുവെച്ചാൽ ഇതിന്റെ അവസാന ഭാഗം ഒരു 10 മിനിറ്റ് ക്ലൈമാക്സ് പ്രേക്ഷകർ വിചാരിച്ചത് പോലെയല്ല വന്നിരിക്കുന്നത് അതുകൊണ്ട് ഒരു നിരാശയുണ്ട്😞🤨
Aneeshkumar
Master._ak
Rate 3.6/5
ക്ലൈമാക്സ് കുറച്ചു കൂടി ചെയ്യേണ്ടതായിരുന്നു ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്
1. അവസാന ക്ലൈമാക്സ് പ്രേതം മുന്നിട്ട് എന്തുകൊണ്ട് അവരെ കൊന്നില്ല ഡയറക്ടർ കാണുകയാണെങ്കിൽ ഒരു ഉത്തരം പറയണം? കുറച്ചു curiosityഉണ്ട് അതുകൊണ്ടാ 😘😱😱👏🏻
Comments