Skip to main content

12th Man Official Review

 12th Man Official Review







ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം...... 🔥😍♥️💯👏🏻

 12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.

 അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം പിന്നീട് തിരികെ വരുന്നത് ചിത്രത്തിന്റെ പകുതിയിലാണ്. അതിനിടയ്ക്ക് ആ സുഹൃത്തുക്കളിലൊരാൾകൊല്ലപ്പെട്ടിരിക്കുന്നു 😱


12TH MAN GANG







 

അടച്ചിട്ട ഒരു മുറിയിൽ 10 പേരെ ഒരു മേശക്കു ഇരുപുറത്തും ഇരുത്തി അവരിലൊരാളാണ് കൊലപാതകി എന്ന് എന്ന് കണ്ടെത്തുന്ന കുറ്റാന്വേഷണം ആണ് ചിത്രത്തിന്റെ കാതൽ.

 നിയന്ത്രിതമായ അഭിനയത്തിലൂടെ മോഹൻലാൽ എന്ന അതുല്യ നടൻ പ്രേക്ഷകരിൽ ഒപ്പം നടന്ന ആരാണ് കുറ്റവാളി എന്ന് തേടി കണ്ടു പിടിക്കുകയാണ്. ലാൽ എന്ന താരത്തെയല്ല, ലാൽ എന്ന നടന്റെ അഭിനയമികവിനെ ആണ് ജിത്തു ജോസഫ് 12th മാനിലൂടെ എന്ന ചിത്രത്തിന്റെ നട്ടെല്ല് ആക്കിയിരിക്കുന്നത്.

 മാറുന്ന കാലഘട്ടത്തിൽ അനുസരിച്ചുള്ള കുറ്റന്വേഷണ സിനിമയാണ് 12th Man അനുഭവപ്പെടുക. അടച്ചിട്ട മുറിയിൽ ഇരിക്കുന്ന പത്ത് പേരുടെ ഫോണുകൾ അവർക്ക് വരുന്ന ഫോൺ കോളുകളും വാട്സപ്പ് സന്ദേശങ്ങളും വൈകി സ്റ്റോറി വികസിപ്പിക്കുകയാണ് അവസാന നിമിഷങ്ങളിൽ ഈ കഥാപാത്രങ്ങളെ ആരാണ് കൊലപാതകി എന്നൊരു സൂചനയും തരാതിരിക്കുന്നത് ജിത്തൂ ജോസഫ് പൂർണമായും വിജയിച്ചിട്ടുണ്ട്.

 ഉണ്ണിമുകുന്ദൻ മുതൽ അനുമോഹൻ വരെയുള്ള യുവതാരങ്ങളും അനുശ്രീ മുതൽ അനുസിതാര വരെയുള്ള നായികമാരും തങ്ങൾ വീതിച്ചു കിട്ടിയ സ്ക്രീൻ സമയത്തിൽ വളരെ കൃത്യമായ അഭിനയ നിമിഷങ്ങൾ ഉണ്ട്. ആ അതിഥി രവി, അനുശ്രീ, പ്രിയങ്ക നായർ, അനുസിത്താര, ലിയോണ ലിഷോയ്, ശിവദ, ഉണ്ണിമുകുന്ദൻ,സൈജുകുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

 ദൃശ്യത്തിൽ സാങ്കേതിക പ്രവർത്തകരുടെ അലുമിനി മീറ്റ് ആണ് ഈ സിനിമ ചായാഗ്രഹണം മുതൽ പശ്ചാത്തലസംഗീതം വരെ സിനിമയുടെ കഥാഗതിയ്ക്ക് പിരിമുറുക്കം മാറ്റുന്നുണ്ട് കൃഷ്ണകുമാറിനെ തിരക്കഥയും സതീഷ് കുറുപ്പിനെ ചായാഗ്രഹണവും വിഎസ് വിനായകൻ എഡിറ്റിങ്ങിന് സിനിമയുടെ കഥാഗതിയ്ക്ക് പൂർണമായും യോജിച്ചതാണ്. ഒരു നിമിഷം പോലും കുറ്റാന്വേഷണത്തിന് ത്രിൽ നഷ്ടപ്പെടുന്നില്ല എന്നതാണ് എല്ലാവരുടെയും വിജയം. പ്രമേയത്തിന് ദുരൂഹം നിലനിർത്തുന്നതിൽ അനിൽ ജോൺസൺ സംഗീതവും പൂർണ്ണമായും നീതിപുലർത്തി.

 അഗസ്ത ക്രിസ്റ്റിയുടെ നോവലോ ഷെർലോക്ക് ഹോംസ് വായിക്കുമ്പോൾ ലഭിക്കുന്ന ആ ത്രില്ല് മലയാളി സിനിമയ്ക്ക് പ്രേക്ഷകൻ സമ്മാനിക്കാൻ ജിത്തു ജോസഫിന് കഴിഞ്ഞുവെന്ന് അഭിമാനിക്കാം. ഇംഗ്ലീഷിൽ നൈസ് ഔട്ട് ആൻഡ് ദൻ ദേർവർ നൺ പോലുള്ള സിനിമകളും ഹിന്ദിയിൽ ഖാമോഷ് പോലുള്ള സിനിമകളും കണ്ടവർക്ക് അതുപോലെ മലയാളത്തിലും ഒരു സിനിമയുണ്ട് എന്ന് അഭിമാനത്തോടെ ഇനി പറയാം മലയാളത്തിൽ ഇതിനു മുൻപ് അടച്ചിട്ട ഒരു മുറിയിൽ ഒരു കഥ പറഞ്ഞ് മാധവ രാംദാസിനെ കോടതി ഡ്രാമയാണ് മേൽവിലാസമാണ
 തീർച്ചയായും കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ത്രില്ലടിച്ചു കാണാവുന്ന മോഹൻലാൽ സിനിമയാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഈ ചിത്രം തീയേറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രമാണ്................


കുറെ കുറെ നാളുകള്ക്കു ശേഷം ഏട്ടനെ നന്നായിട്ടു കാണിച്ചു തന്നു ജീത്തു ജോസഫ് താങ്ക്സ് ...............💔💔💔💔💔💔💔









Comments

Unknown said…
12TH MAN

REALLY SUPERB MOVIE

MY RATING :- ⭐⭐⭐⭐ (4/5)
Anonymous said…
your opinions comment now

Popular posts from this blog

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻസ്ഫറായി ചാർജ് എടുക്കുന്ന

‘നല്ലവനല്ലാത്ത ഈ ഉണ്ണി’ ഞെട്ടിക്കും! മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്; റിവ്യു

മുകുന്ദനുണ്ണി ഒരു കേസില്ലാവക്കീലാണ്. പ്രായം 36 കടന്നിട്ടും നല്ലൊരു കേസ് പോലും കിട്ടിയിട്ടില്ല. തൊഴിലിലും ജീവിതത്തിലും വിജയിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വഴി കണ്ടുപിടിക്കാൻ കഴിയാതെ ഉഴലുന്ന അയാളിലേക്ക് അതിനുള്ള ഒരു ഐഡിയ സാഹചര്യവശാൽ എത്തിപ്പെടുന്നു. ആ സ്പാർക്കിനെ ഒരു തീഗോളമാക്കി മാറ്റി വിജയിച്ചു കാണിക്കാനുള്ള അയാളുടെ ഭ്രാന്തമായ ശ്രമങ്ങളാണ് പിന്നീട് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം പറയുന്നത്. ജോസഫ് എന്ന സിനിമ വാഹനാപകടങ്ങളും അവയവ മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധം കാട്ടിത്തന്നപ്പോൾ, മലയാളസിനിമയിൽ അധികം പ്രതിപാദിച്ചു കണ്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ അവതരിപ്പിക്കുന്നത്- മോട്ടർ വാഹന അപകട ഇൻഷുറൻസ് മാഫിയ. വക്കീലന്മാരും പൊലീസുകാരും ഡോക്ടർമാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടങ്ങുന്ന ഒരു വലിയ മാഫിയയുടെ ചുരുളുകൾ അഴിക്കുകയാണ് ചിത്രം. റോഡ് അപകടങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ഓരോ ദിവസവും നാം വായിച്ചു മറക്കുന്ന റോഡ് അപകടങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ഞെട്ടിക്കുന്ന സാധ്യതകളും അതു മുതലെടുത്ത് ജീവിക്കുന്നവരെയും ചിത്രം അവതരിപ്പിക

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m

Godzilla vs. Kong CBFC: U/A2021 ‧ Sci-fi/Action ‧ 1h 53m ഈ ഭീമന്‍മാര്‍ ഏറ്റമുട്ടുന്നു; വിജയം ആര്‍ക്കൊപ്പം? തുല്യ ശക്തികൾ ആയ രണ്ട് കഥാപാത്രങ്ങൾ ഇരുവരും.പ്രേക്ഷകർക്ക് പുതുമുഖങ്ങൾ അല്ല.അവർ തമ്മിൽ ഏറ്റുമുട്ടിയാൽ ആര് ജയിക്കും അതിനുള്ള ഉത്തമ ഉത്തരമാണ് ഗോഡ്സില്ല & കിംഗ് കോങ്ങ് എന്ന ചിത്രം ഗോഡ്സില്ല കിങ് ഓഫ് മോൺസ്റ്റർസ് (2019) കോങ്ങ്; സ്കൾ ഐലൻഡ് എന്നീ രണ്ടു ചിത്രങ്ങളുടെ സിക്വൽ ആണ് ഹോട്ടല് വേർസസ് കിംഗ് കോങ്ങ് തലമുറകളായി പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ഗോഡ്സില്ല ഫ്രാഞ്ചൈസിയിൽ മുപ്പത്തിയാറാമത്തെ ചിത്രവും. അലക്സാണ്ടർ സ്കാർഗാർഡ്. മില്ലി ബോബി ബ്രൗൺ,ബ്രയാൻ ടൈഗർ ഹെൻട്രി, ഷോൺഓഗുറി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്......  കിംഗ് ഖിഡോരിയെ ഗോഡ്സില്ല തോൽപ്പിച്ച് അഞ്ചു വർഷങ്ങൾ പിന്നിടുന്നു. കിംഗ് കോങ്ങ് ഇനി ആകട്ടെ വളരെ സുരക്ഷിതമായ മനുഷ്യനിർമ്മിതമായ സ്കൾ ലാൻഡിൽ ഡോക്ടർ ഇലോൻ ആൻഡ്രൂസ് നേതൃത്വത്തിൽ താമസിപ്പിച്ചിരിക്കുകയാണ്.  ഗോഡ്സില്ലയിൽയിൽ നിന്നും കിംഗ് കൊങ്ങിനെ സംരക്ഷിക്കുന്ന എന്ന ഉദ്ദേശത്തോടെയാണ് ഇലെൻ ആൻഡ്രൂസ് സ്കൾ ലാൻഡ് ഒരുക്കിയിരിക്കുന്നത് ഇ