The life of a bold middle-class woman
Who is a boat conductor. She must face shocking events and she fights to survive
the trauma, but things take a deadly turn.
തീ ആയി നവ്യ...... 💥💥💥💥💥
വി. കെ. പ്രകാശിന്റെ സംവിധാനം
നവ്യ നായർ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച "ഒരുത്തി" എന്നാ സിനിമയെ തീ എന്ന് തന്നെ വിശേഷിപ്പിക്കാം
രാധാമണി നമ്മുടെ ചുറ്റിലും കാണുന്ന സ്ത്രീകളിൽ ഒരാൾ തന്നെ ആയി അവതരണം
ഏതൊരു സാഹചരിത്തിലും പോരാടാനുള്ള ആ തീ അവളിലുണ്ട്. അല്ലെങ്കിൽ അവളുടെ ഓരോ സാഹചര്യവും അവളിൽ ആ തീ പടർത്തുന്നു. അതിന്റെ കരുത്തിൽ അവൾ പ്രതിസന്ധിയോടെ പോരാടുന്ന കാഴ്ചയാണ് ഒരുത്തി...... 💥💥💥💥💥💥
രാധാമണി അവൾ ഒരു കേരള സ്റ്റേറ്റ് വട്ടർ ട്രാൻസ്‌പോർട്ടിന്റെ ബോട്ടിൽ ടിക്കറ്റ് കളക്ടർ ആണ് ഭർത്താവ് ശ്രീകുമാർ ഗൾഫിൽ ഗ്രാഫിക്സ് ഡിസൈനാറാണ്.
രണ്ടു മക്കളും കർത്താവിന്റെ അമ്മയുമാണ് രാധാമണി കൊപ്പം ഉള്ളത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും സന്തുഷ്ടവും സമാധാനപൂർണമായ ജീവിതം. പുതിയ വീട് എന്ന സ്വപ്നവുമായി മുന്നോട്ടുപോകുന്ന ഇടത്തരം കുടുംബം. ഇതിനിടയിൽ ഭർത്താവിന്റെ ജോലി ഗൾഫിൽ നഷ്ടപ്പെടുന്നു അവിടെ നിന്നും മറ്റൊരു ജോലി കണ്ടെത്താനുള്ള ശ്രമത്തിലാണ് ശ്രീകുമാർ എന്നാൽ മകൾക്ക് സംഭവിക്കുന്ന ചെറിയൊരു അപകടം രാധാമണിയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നു ഈ പ്രശ്നം പരിഹരിക്കുന്ന ഇടയിൽ വലിയൊരു ചതിയിൽ ആണ് ഞാൻ അകപ്പെട്ടിരിക്കുന്ന തിരിച്ചറിവിലേക്ക് രാധാമണിയെ എത്തിക്കുന്നു. അതിൽ നിന്ന് പുറത്ത് കടക്കാൻ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ സംഘർഷങ്ങളിലേക്ക് ആണ് അവളെ എത്തിക്കുന്നത് രാധാമണിയും കുടുംബവും ചതിക്കുഴിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്ന ഭാഗങ്ങളാണ് ഈ സിനിമയിലെ പ്രധാന ഭാഗങ്ങൾ പ്രധാന കഥാതന്തു എങ്കിലും അതിനുമപ്പുറം മറ്റും പല കാര്യങ്ങളും സിനിമയെ കൂട്ടിച്ചേർക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ജനാധിപത്യ വിൽപ്പനച്ചരക്കാക്കുന്ന നീതി നിഷേധിക്കപ്പെടുന്നത് സ്വാധീനം ഉള്ളതും ഉള്ളവർക്ക് എന്ത് ചെയ്യാവുന്നതുമായ സാഹചര്യം.....
കുടുംബത്തിനുവേണ്ടി ഓടിനടക്കുന്ന രാധാമണിയുടെ ജീവിതം പറയുന്നത്.
ഈ അവസ്ഥ സ്ത്രീകൾക്കു മാത്രമല്ല പുരുഷന്മാരുടെയും പ്രതിസന്ധിയായി രാധാമണി സംഘടിപ്പിക്കാനുള്ള സാധ്യത സിനിമ തുറന്നിടുന്നുണ്ട്.
നവ്യ നായരുടെ പ്രകടനം സിനിമയുടെ ഹൈലൈറ്റ് 10 വർഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ആദ്യ മലയാളത്തിലേക്ക് തിരിച്ചെത്തിയത് രാധാമണിയുടെ സംഘടനയും പോരാട്ടവും നിസ്സഹായാവസ്ഥയും മറ്റൊരാൾക്ക് അവതരിപ്പിക്കാൻ കഴിയുമോ എന്ന് പ്രേക്ഷകര് ചിന്തിപ്പിക്കുന്നു വിധം അനായാസമായ അഭിനയത്തിലൂടെ അത് ഗംഭീരമാക്കാൻ ഒരു നവ്യക്ക് സാധിച്ചു. കാരണം കൂടുതൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ മലയാളസിനിമയ്ക്ക് നവ്യ സമ്മാനിക്കുമെന്ന് ഉറപ്പാണ്.
എസ് ഐ ആന്റണി അവതരിപ്പിച്ച വിനായകൻ റെ പ്രകടനവും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ആന്റണി പരുക്കനാണ് പക്ഷേ അയാൾക്ക് സഹജീവികളുടെ വേദന അറിയാം. ചില സമയത്ത് നിയമം നോക്കുകുത്തി ആകുന്നത് ജനാധിപത്യം വിൽപനചരക്ക് ആകുമ്പോൾ എസ്കോർട്ട് പോകേണ്ടി വരുന്നതും എല്ലാം അയാളെ അസ്വസ്ഥനാക്കുന്നു ഉണ്ട്. ഇത്തരത്തിൽ സങ്കീർണ്ണമായ ഒരു കഥാപാത്രത്തെ വിനായകൻ തന്മയത്തത്തോടെ അവതരിപ്പിച്ചത്.
സൈജു കുറുപ്പ്, സന്തോഷ്, കെ പി എസി ലളിത, മുകുന്ദൻ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
രാധാമണി കൊപ്പം സഞ്ചരിക്കുമ്പോൾ പ്രേക്ഷകനെ നിറയുന്ന ആശങ്ക വി.കെ. പ്രകാശ് എന്നെ സംവിധായകന്റെ മിക വിന്റെ തെളിവാണ്....... 🔥👏🏻💯
പ്രവചനാതീതമായ സംഭവങ്ങൾ അല്ല സാധാരണ സംഭവങ്ങളാണ് കഥയിലുള്ളത് ഒരുപാട് ബഹളമില്ലാതെ രക്തം പൊടിയാതെ തല്ലില്ലാതെ പ്രേക്ഷകമനസ്സിൽ സംഘർഷം നിറയ്ക്കാൻ സാധിച്ചത് സംവിധായകന്റെ സാമർത്ഥ്യവും അനുഭവംസമ്പത്തും വ്യക്തമാക്കുന്നു യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം സുരേഷ് ബാബു ഒരുക്കിയ തിരക്കഥയിൽ എടുത്തുപറയേണ്ടതാണ്. ഓരോ ഗാനങ്ങളും സിനിമയോടെ വിളക്കി ചേർക്കുകയാണ് ഈ സിനിമ ആസ്വദിക്കാൻ അല്ല ആശയം കൈമാറാനാണ് അവ ഉദ്ദേശിച്ചിരിക്കുന്നത് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഗോപീ സുന്ദറാണ്
ഓരോ സ്ത്രീയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ എന്നല്ല എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് ഒരുത്തി കാരണം രാധാമണിയെ നിങ്ങൾ അറിയും. രാധാമണിയുടെ അവസ്ഥകൾ നിങ്ങൾക്ക് മനസ്സിലാവും. അത് അനുഭവിക്കാനാകും.
Master._ak
Aneeshak.blogsspot.com
Review Rate, 4.5/5
Comments