Skip to main content

12th Man Official Review

 12th Man Official Review







ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം...... 🔥😍♥️💯👏🏻

 12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.

 അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം പിന്നീട് തിരികെ വരുന്നത് ചിത്രത്തിന്റെ പകുതിയിലാണ്. അതിനിടയ്ക്ക് ആ സുഹൃത്തുക്കളിലൊരാൾകൊല്ലപ്പെട്ടിരിക്കുന്നു 😱


12TH MAN GANG







 

അടച്ചിട്ട ഒരു മുറിയിൽ 10 പേരെ ഒരു മേശക്കു ഇരുപുറത്തും ഇരുത്തി അവരിലൊരാളാണ് കൊലപാതകി എന്ന് എന്ന് കണ്ടെത്തുന്ന കുറ്റാന്വേഷണം ആണ് ചിത്രത്തിന്റെ കാതൽ.

 നിയന്ത്രിതമായ അഭിനയത്തിലൂടെ മോഹൻലാൽ എന്ന അതുല്യ നടൻ പ്രേക്ഷകരിൽ ഒപ്പം നടന്ന ആരാണ് കുറ്റവാളി എന്ന് തേടി കണ്ടു പിടിക്കുകയാണ്. ലാൽ എന്ന താരത്തെയല്ല, ലാൽ എന്ന നടന്റെ അഭിനയമികവിനെ ആണ് ജിത്തു ജോസഫ് 12th മാനിലൂടെ എന്ന ചിത്രത്തിന്റെ നട്ടെല്ല് ആക്കിയിരിക്കുന്നത്.

 മാറുന്ന കാലഘട്ടത്തിൽ അനുസരിച്ചുള്ള കുറ്റന്വേഷണ സിനിമയാണ് 12th Man അനുഭവപ്പെടുക. അടച്ചിട്ട മുറിയിൽ ഇരിക്കുന്ന പത്ത് പേരുടെ ഫോണുകൾ അവർക്ക് വരുന്ന ഫോൺ കോളുകളും വാട്സപ്പ് സന്ദേശങ്ങളും വൈകി സ്റ്റോറി വികസിപ്പിക്കുകയാണ് അവസാന നിമിഷങ്ങളിൽ ഈ കഥാപാത്രങ്ങളെ ആരാണ് കൊലപാതകി എന്നൊരു സൂചനയും തരാതിരിക്കുന്നത് ജിത്തൂ ജോസഫ് പൂർണമായും വിജയിച്ചിട്ടുണ്ട്.

 ഉണ്ണിമുകുന്ദൻ മുതൽ അനുമോഹൻ വരെയുള്ള യുവതാരങ്ങളും അനുശ്രീ മുതൽ അനുസിതാര വരെയുള്ള നായികമാരും തങ്ങൾ വീതിച്ചു കിട്ടിയ സ്ക്രീൻ സമയത്തിൽ വളരെ കൃത്യമായ അഭിനയ നിമിഷങ്ങൾ ഉണ്ട്. ആ അതിഥി രവി, അനുശ്രീ, പ്രിയങ്ക നായർ, അനുസിത്താര, ലിയോണ ലിഷോയ്, ശിവദ, ഉണ്ണിമുകുന്ദൻ,സൈജുകുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

 ദൃശ്യത്തിൽ സാങ്കേതിക പ്രവർത്തകരുടെ അലുമിനി മീറ്റ് ആണ് ഈ സിനിമ ചായാഗ്രഹണം മുതൽ പശ്ചാത്തലസംഗീതം വരെ സിനിമയുടെ കഥാഗതിയ്ക്ക് പിരിമുറുക്കം മാറ്റുന്നുണ്ട് കൃഷ്ണകുമാറിനെ തിരക്കഥയും സതീഷ് കുറുപ്പിനെ ചായാഗ്രഹണവും വിഎസ് വിനായകൻ എഡിറ്റിങ്ങിന് സിനിമയുടെ കഥാഗതിയ്ക്ക് പൂർണമായും യോജിച്ചതാണ്. ഒരു നിമിഷം പോലും കുറ്റാന്വേഷണത്തിന് ത്രിൽ നഷ്ടപ്പെടുന്നില്ല എന്നതാണ് എല്ലാവരുടെയും വിജയം. പ്രമേയത്തിന് ദുരൂഹം നിലനിർത്തുന്നതിൽ അനിൽ ജോൺസൺ സംഗീതവും പൂർണ്ണമായും നീതിപുലർത്തി.

 അഗസ്ത ക്രിസ്റ്റിയുടെ നോവലോ ഷെർലോക്ക് ഹോംസ് വായിക്കുമ്പോൾ ലഭിക്കുന്ന ആ ത്രില്ല് മലയാളി സിനിമയ്ക്ക് പ്രേക്ഷകൻ സമ്മാനിക്കാൻ ജിത്തു ജോസഫിന് കഴിഞ്ഞുവെന്ന് അഭിമാനിക്കാം. ഇംഗ്ലീഷിൽ നൈസ് ഔട്ട് ആൻഡ് ദൻ ദേർവർ നൺ പോലുള്ള സിനിമകളും ഹിന്ദിയിൽ ഖാമോഷ് പോലുള്ള സിനിമകളും കണ്ടവർക്ക് അതുപോലെ മലയാളത്തിലും ഒരു സിനിമയുണ്ട് എന്ന് അഭിമാനത്തോടെ ഇനി പറയാം മലയാളത്തിൽ ഇതിനു മുൻപ് അടച്ചിട്ട ഒരു മുറിയിൽ ഒരു കഥ പറഞ്ഞ് മാധവ രാംദാസിനെ കോടതി ഡ്രാമയാണ് മേൽവിലാസമാണ
 തീർച്ചയായും കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ത്രില്ലടിച്ചു കാണാവുന്ന മോഹൻലാൽ സിനിമയാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ ബാക്കി നിൽക്കുന്നത് ഈ ചിത്രം തീയേറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രമാണ്................


കുറെ കുറെ നാളുകള്ക്കു ശേഷം ഏട്ടനെ നന്നായിട്ടു കാണിച്ചു തന്നു ജീത്തു ജോസഫ് താങ്ക്സ് ...............💔💔💔💔💔💔💔









Comments

Unknown said…
12TH MAN

REALLY SUPERB MOVIE

MY RATING :- ⭐⭐⭐⭐ (4/5)
Anonymous said…
your opinions comment now

Popular posts from this blog

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...