Skip to main content

Posts

Showing posts from December, 2022

കാപ്പ കടുവയല്ല ‘പുലിയാണ്’: റിവ്യൂ

ചടുലതയാർന്ന ദൃശ്യങ്ങളിൽ വീണ്ടും തറപ്പിച്ച് സ്വന്തം പേരെഴുതി ഒപ്പിടുകയാണ് ഷാജി കൈലാസ് എന്ന് സംവിധായകൻ. ‘കടുവ’യുമായി ഈ വർഷത്തെ ടോപ്പ് കലക്‌ഷൻ ചാർട്ടിൽ ഇടംപിടിച്ച ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വർഷമവസാനിക്കുമ്പോൾ കാപ്പയുമായെത്തി വീണ്ടും കാണികളെ ഞെട്ടിക്കുകയാണ്. ഇമോഷൻസിനു പ്രാധാന്യം നൽകി ഒരുക്കിയ കാപ്പ പതിയെപ്പതിയെ കത്തിപ്പടരുന്ന തീ പോലെയാണ്. ഡബിൾ സ്ട്രോങ് കഥയാണ് കാപ്പയുടെ നട്ടെല്ല്. വൃത്തിയും വെടിപ്പുമുള്ള ആക്‌ഷൻ സിനിമയെന്ന് ഒറ്റവാക്കിൽ കാപ്പയെ വിശേഷിപ്പിക്കാം. മാസ് മസാല– ഗാങ്സ്റ്റർ മൂവിയെന്ന പേരിൽ മലയാളത്തിൽ സമീപകാലത്ത് കാണുന്ന തട്ടിക്കൂട്ട് ഫോർമുലകളൊന്നും കൈകൊണ്ട് തൊടാതെയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയിരിക്കുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്, മാസ് ഗിമ്മിക്കുകളല്ല. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കാപ്പയിൽ മോശമല്ലാത്ത ആദ്യപകുതിയും ഇടിവെട്ട് രണ്ടാംപകുതിയുമാണ് കാണികളെ കാത്തിരിക്കുന്നത്. കാണികൾ ഇതുവരെ പ്രതീക്ഷിക്കാത്ത രീതിയിൽ കഥാഗതിയെ തിരിച്ചുവിട്ട് അവസാന അരമണിക്കൂറിൽ പതിവ് സിനിമാകാഴ്ചകളെ മാറ്റിയെഴുതുകയാണ് ഷാജി കൈലാസ്. ‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റ്’ അ