‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ് പൊന്നാനിക്കാരനായ മണവാളൻ വസീമിന്റെ അവസ്ഥ. എവിടെ തൊട്ടാലും തല്ല്. അടി ഇരന്നും കൊടുത്തും വാങ്ങുന്ന കൂട്ടത്തിലുള്ള നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ അഞ്ചുപേരും ചേര്‍ന്നൊപ്പിക്കുന്ന പൊല്ലാപ്പും പിന്നീടുണ്ടാകുന്ന തല്ലും ബഹളവുമൊക്കെ ചേർന്ന, ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നറാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല. ചിലർ ഞൊടിയിടയിൽ വൈറലായി ഇന്റർനെറ്റ്–സോഷ്യൽമീഡിയ താരങ്ങളാകുന്നത് ഇന്നു പതിവ് കാഴ്ചയാണ്. അത്തരത്തിലൊരു താരമാണ് മണവാളൻ വസീമും. വസീം, മണവാളൻ വസീമായതിനു പിന്നിലും ഒരു ‘തല്ലുകഥ’യുണ്ട്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ആ പ്രണയത്തിനവസാനവും ഒരു മുട്ടൻതല്ലു തന്നെയാണ്. ഇന്ന് ചെറുപ്പക്കാർക്കിടയിൽ ട്രെൻഡ് ആയ സോഷ്യൽ മീ...
aneeshak.Blogsspot.com